Tuesday 25 June 2019




വമ്പൻ റെക്കോർഡുകൾ തകർത്ത് കൊച്ചുണ്ണിയുടെ ജൈത്രയാത്ര !

By BINDU PP .12 Oct, 2018

imran-azhar

 

 


നിവിൻ പോളി , റോഷൻ ആൻഡ്രൂസ് ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിനേടിക്കകൊണ്ടിരിക്കുകയാണ്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പ്രദർശനം നടത്തിയ കൊച്ചുണ്ണി ആദ്യ ദിനം നേടിയത് 5 കോടി 30 ലക്ഷം രൂപയാണ്. നിലവിൽ പുലിമുരുകൻ എഴുതിയ റെക്കോര്ഡ് തിരുത്തികൊണ്ടാണ് കായംകുളം കൊച്ചുണ്ണി റെക്കോര്ഡ് സ്വന്തമാക്കിയത്. ഇന്നലെ മാത്രം കൊച്ചിൻ മൾട്ടിപ്ളെക്സുകളിൽ നിന്ന് 20 ലക്ഷത്തോളം സ്വന്തമാക്കി.പ്രവർത്തി ദിനമായിരുന്നിട്ടു കൂടി നിരവധി ഫാൻസ് ഷോ ഉൾപ്പടെ എണ്ണമറ്റ പ്രദർശനങ്ങൾ ഇന്നലെ മാതൃ കായംകുളം കൊച്ചുണ്ണിക്ക് ഉണ്ടായിരുന്നു.കായംകുളം കൊച്ചുണ്ണി എത്തുന്നത് 372 നു മുകളിൽ സ്‌ക്രീനുകളിലായിരുന്നു . കായംകുളം കൊച്ചുണ്ണി ലക്ഷ്യമിട്ടത് 1700 നു മുകളിൽ ഷോകൾ ആണ്.


മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിർമിക്കുന്നത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്പോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്. അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിന്‍ പോളി ആരാധകര്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.ഇത്തിക്കര പക്കി എന്ന മോഹൻലാൽ കഥാപാത്രം സ്‌ക്രീനിൽ ഏകദേശം ഇരുപതു മിനിറ്റോളം ഉണ്ടാകും എന്നത് കൊണ്ട് തന്നെ ഒരു മോഹൻലാൽ നിവിൻ പോളി ചിത്രമായിട്ടാണ് പ്രേക്ഷകർ ഇതിനെ കാണുന്നതും അണിയറ പ്രവർത്തകർ പ്രമോട്ട് ചെയ്യുന്നതും .