Monday 22 October 2018



കായകുളം കൊച്ചുണ്ണിയിൽ 'ഇത്തിക്കരപക്കി'യായി ലാലേട്ടൻ

By BINDU PP .14 Feb, 2018

imran-azhar

 

 


റോഷൻ ആന്‍ഡ്രൂസ്- നിവിന്‍ പോളി ചിത്രം 'കായകുളം കൊച്ചുണ്ണി' ചിത്രം ആരാധകർ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തി.ഇത്തിക്കരപക്കിയായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബംഗളുരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബിയും സജ്ജയും ചേര്‍ന്നാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയാ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍.ശിവരാത്രി ദിനത്തില്‍ സെറ്റിലെത്തിയ മോഹന്‍ലാലിനെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് മധുരം നല്‍കി സ്വീകരിച്ചു. ബുധനാഴ്ച്ച മുതല്‍ അഭിനയിച്ചുതുടങ്ങി. ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.മോഹന്‍ലാലും നിവിന്‍പോളിയും ചേര്‍ന്നുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. മാംഗലാപുരത്താണ് ലൊക്കേഷന്‍. ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.1980ല്‍ പുറത്തിറങ്ങിയ ഇത്തിക്കരപക്കിയില്‍ പ്രേംനസീറായിരുന്നു ടൈറ്റില്‍ റോളില്‍. ജയനുമുണ്ടായിരുന്നു ചിത്രത്തില്‍. 1966ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായത്.