Wednesday 22 May 2019


കൊച്ചുണ്ണി വന്നേ ...കൊച്ചുണ്ണി വന്നേ....: പുതിയ ടീസര്‍ കാണാം !

By BINDU PP .04 Oct, 2018

imran-azhar

 

 


മലയാളികള്‍ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നിവിന്‍ തന്നെയാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. 20 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ടീസര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഭക്തരുടെ നിലവിളി കേള്‍ക്കുമ്ബോള്‍ ദേവം പ്രത്യക്ഷപ്പെടും എന്ന നിവിന്റെ മാസ് ഡയലോഗോടെയാണ് ടീസര്‍.കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ഇത്തിക്കരപ്പക്കിയായുളള ലാലേട്ടന്റെ പോസ്റ്റററുകള്‍ക്കെല്ലാം നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ വ്യത്യസ്ഥമാര്‍ന്നൊരു ലുക്കിലെത്തിയതായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്.

 

 


കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്പോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്. അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിന്‍ പോളി ആരാധകര്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.