Thursday 20 September 2018



'കെബി ഗണേഷ് കുമാർ മോശമായി പെരുമാറി' : സജിത മഠത്തില്‍

By BINDU PP.01 Jan, 1970

imran-azhar

 

 

 

ഇടവേള ബാബുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നതിനു പിന്നാലെ കെബി ഗണേഷ് കുമാറിനെതിരെ പുതിയ വെളിപ്പെടുത്തലുമായി സജിത മഠത്തില്‍ രംഗത്ത്. സിനിമാ മന്ത്രിയായിരുന്നപ്പോള്‍ കെബി ഗണേഷ് കുമാറില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി പറഞ്ഞു.അക്കാദമിയിലേക്ക് അപ്രതീക്ഷിതമായി ഗണേഷ് കുമാര്‍ കടന്നുവന്നു, തനിക്കു മുകളില്‍ സെക്രട്ടറി തലത്തിലുള്ളവര്‍ ആശയവിനിമയം നടത്തുമെന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാല്‍ അപ്രതീക്ഷിതമായി തന്നോട് അദേഹത്തിന്റെ ക്യാബിനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് താന്‍ മന്ത്രിയുടെ സമീപത്തേക്ക് കടന്നുചെന്നപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച്‌ പരസ്യമായി ഷൗട്ട് ചെയ്യുകയായിരുന്നു.

 

'ഞാന്‍ വരുമ്ബോള്‍ നിങ്ങള്‍ വിളിച്ചാല്‍ മാത്രമേ വരൂ..' എന്ന് ചോദിച്ചായിരുന്നു ആക്ഷേപം. തനിക്കു വേണമെങ്കില്‍ വനിതാ കമ്മീഷനില്‍ പരാതിപ്പെടുകയോ മാധ്യമങങളെ അറിയിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ പ്രൈവറ്റായി തന്നെ ചീത്തപറഞ്ഞിരുന്നുവെങ്കില്‍ താന്‍ അത് പുറത്ത് പറയുമായിരുന്നു. എന്നാല്‍ ഒരു സംഘടനയെ മുഴുവന്‍ ചീത്തപ്പേരിലെത്തിക്കുന്ന കാര്യമായതിനാല്‍ ഞാനന്ന് മിണ്ടാതിരിക്കുകയായിരുന്നുവെന്നും സജിത കൂട്ടിച്ചേര്‍ക്കുന്നു.