Sunday 03 July 2022




ചുവപ്പ് ലെഹെങ്കയിൽ തിളങ്ങി കീർത്തി സുരേഷ്, ചിത്രങ്ങൾ വൈറൽ

By santhisenanhs.22 May, 2022

imran-azhar

 

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കീർത്തി സുരേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരവുമാണ് കീർത്തി സുരേഷ്. കീർത്തി സുരേഷിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്.

 

ഇപ്പോഴിതാ കീർത്തി സുരേഷ് പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചർച്ചയാകുന്നത്. ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീർത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീർത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടിൽ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ വൈറലായത്.