Monday 13 July 2020




സൈക്കോളജിക്കല്‍ ത്രില്ലര്‍ പെന്‍ഗ്വിന്റെ പോസ്റ്റര്‍ ആമസോണ്‍ പ്രൈം വിഡിയോ അവതരിപ്പിച്ചു

By Sooraj Surendran.06 Jun, 2020

imran-azhar

 

 

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ പെന്‍ഗ്വിന്റെ പോസ്റ്റര്‍ ആമസോണ്‍ പ്രൈം വിഡിയോ അവതരിപ്പിച്ചു. ജൂണ്‍ 8-ന് പെന്‍ഗ്വിന്റെ ടീസറും അവതരിപ്പിക്കും.ജൂൺ 19ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മാത്രമായി ചിത്രം റിലീസ് ചെയ്യും. കീർത്തി സുരേഷ് നായിക. കാര്‍ത്തിക് സുബ്ബരാജും സ്റ്റോണ്‍ ബെഞ്ച് ഫിലിംസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും മൊഴിമാറ്റ ചിത്രമായി റിലീസ് ചെയ്യും. മദംപട്ടി രംഗരാജ്, ലിംഗ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്.