Wednesday 23 September 2020




കെട്ട്യോളാണ് എന്റെ മാലാഖ; വീഡിയോ ആന്റ് ഫോട്ടോ കോണ്ടെസ്റ്റിലെ വിജയികളെ ഇന്ന് പ്രഖ്യാപിക്കും

By online desk.09 Dec, 2019

imran-azhar

 


ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കെട്ട്യോളാണ് എന്റെ മാലാഖ വീഡിയോ ആന്റ് ഫോട്ടോ കോണ്ടെസ്റ്റിലെ വിജയികളെ ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കും. കെട്ട്യോളാണ് എന്റെ മാലാഖ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാകും വിജയികളെ പ്രഖ്യാപിക്കുക.


പുതുമുഖം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. വിനായക് ശശികുമാര്‍ ആണ് ചിത്രത്തിന് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നത്. വില്യം ഫ്രാന്‍സിസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.