Friday 20 October 2017

കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നു

By BINDU PP.17 Jun, 2017

imran-azhar

 

 


കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ തയ്യാറെടുക്കുന്നു.മെട്രോ വിഷയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അറബികടലിന്റെ റാണി ദി മെട്രോ ഓഫ് വുമണ്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ന്ന ചിത്രത്തില്‍ നടി റീമ കല്ലിങ്കല്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്.എം പദ്മകുമാറും, തിരക്കഥ കൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃപ്പുണ്ണിത്തുറക്കാരിയായിട്ടുള്ള സെയില്‍സ് ഗേള്‍ ആയിട്ടാണ് ചിത്രത്തില്‍ റീമ എത്തുന്നത്. റീമയുടെ കഥാപാത്രം മെട്രോമാന്‍ ഇ ശ്രീധരനെ കാണാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളും അവരുടെ ജീവിതവും പശ്ചാത്തലമായാണ് സിനിമ ഒരുങ്ങുന്നത്. മെട്രോമാന്‍ ഇ ശ്രീധരനായി പ്രമുഖ താരം ചിത്രത്തിലുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തിന്റെ സ്വപ്‌നമാണ് കൊച്ചി മെട്രോ ഉദ്ഘാടനത്തിലൂടെ സാധ്യമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കല്ലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.