Saturday 21 April 2018

കോട്ടയം കുര്‍ബാനയില്‍ നയന്‍താര നായിക

By Abhirami Sajikumar.16 Apr, 2018

imran-azhar

 

 

ഉണ്ണി ആറിന്റെ തിരക്കഥയില്‍ നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാനയില്‍ നയന്‍താര നായികയാകുമെന്ന് റിപ്പോര്‍ട്ട്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇത്. തമിഴില്‍ താന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രങ്ങള്‍ക്കാണ് നിലവില്‍ നയന്‍സ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. മലയാളത്തിലും ഈ രീതി പിന്തുടരാനാണ് താരത്തിന്റെ ശ്രമമെന്നാണ് സൂചന.

മലയാളത്തിലെ ഒരു പ്രമുഖ താരവും പ്രധാനപ്പെട്ടൊരു അതിഥി വേഷത്തില്‍ ചിത്രത്തില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം.ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിനായ മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്.