Thursday 16 July 2020




ഭരതേട്ടനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് എനിക്ക് അറിയാവുന്ന പോലെ മറ്റാര്‍ക്കുമറിയില്ല ഃ കെപിഎസി ലളിത

By online desk.08 May, 2020

imran-azhar

 

 

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കെപിഎസി ലളിത. തോപ്പില്‍ ഭാസിയുടെ ചിത്രത്തിലൂടെ അരങ്ങേറിയ ലളിത തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച കലാരംഗത്ത് സജീവമായി. താരം 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ജീവിതപങ്കാളിയായി. എന്നാല്‍ ഭരതേട്ടനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് തനിക്ക് അറിയാമെന്നും വിവാഹശേഷവും ഭരതന്‍ ശ്രീവിദ്യയെ പ്രണയിച്ചുരുന്നു എന്നും തുറന്നുപറഞ്ഞിരിക്കുകയാണ് കെപിഎസി ലളിത.


തങ്ങുടെ വിവാഹത്തിന് മുന്‍പ് അവരുടെ പ്രണയത്തിലെ ഹംസമായിരുന്നു താനെന്ന് കെപിഎസി ലളിത പറയുന്നു. തന്റെ വീട്ടില്‍ വന്നാണ് അദ്ദേഹം ഫോണ്‍ ചെയ്യുന്നത്്. തന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു അവരുടെ പ്രണയത്തെക്കുറിച്ച്. അവര്‍ക്കിടയിലെ ഇടനിലക്കാരിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ അവര്‍ പിരിഞ്ഞപ്പോള്‍ ഞാന്‍ ഒത്തിരി വഴക്ക് പറഞ്ഞിു. മേലാല്‍ ഇവിടെ കയറരുതെന്ന് പറഞ്ഞ് ഇറക്കിവിട്ടുക വരെ ഉണ്ടായി . എന്നാല്‍ പിന്നെ കറങ്ങിത്തിരിഞ്ഞ് ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായി.
ഞങ്ങളുടെ വിവാഹ ശേഷം അവര്‍ വീണ്ടും പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ കരയാനേ കഴിഞ്ഞുള്ളൂ എന്നാല്‍ പൊസ്സസീവ്നെസ്സൊന്നും തോന്നിയിട്ടില്ല. അവരുടെ കൈയ്യില്‍ നിന്നല്ലേ എനിക്ക് കിട്ടിയത് കെപിഎസി ലളിത ഓര്‍മിക്കുന്നു.