Tuesday 19 March 2024




ചലച്ചിത്ര താരം രാജ് കപൂറിന്റെ പത്നി കൃഷ്ണാ കപൂർ അന്തരിച്ചു

By Sooraj S.01 Oct, 2018

imran-azhar

 

 

ചലച്ചിത്ര താരം രാജ് കപൂറിന്റെ പത്നി കൃഷ്ണാ കപൂർ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. കരിഷ്മാ കപൂർ,കരീനാ കപൂർ,രൺബീർ കപൂർ എന്നിവർ കൃഷ്ണാ കപൂറിന്റെ കൊച്ചുമക്കളാണ്. 87 വയസായിരുന്നു മുംബൈലായിരുന്നു അന്ത്യം. കൃഷ്ണാ കപൂറിന്റെ മകനായ രന്ധീര്‍ കപൂറാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ബോളിവുഡിലെ മുതിർന്ന കുടുംബമാണ് കപൂർ. ഋഷി, രന്ധീര്‍, രാജീവ്‌, ഋതു, റിമ എന്നിവരുടെ മാതാവാണ് കൃഷ്ണാ കപൂർ. കപൂർ കുടുംബത്തിലെ മുതിർന്ന അംഗമായ കൃഷ്ണാ കപൂർ 1946ലാണ് ചലച്ചിത്ര താരമായ രാജ് കപൂറിനെ വിവാഹം ചെയ്യുന്നത്. മരണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.