Tuesday 23 January 2018

മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് വിളിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്ന് : കമാല്‍ ആര്‍ ഖാന്‍

By BINDU PP.23 Apr, 2017

imran-azhar




ഒടുവിൽ കമാല്‍ ആര്‍ ഖാന്‍ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതായിരുന്നു മോഹന്‍ലാലിനെ കാര്‍ട്ടൂണ്‍ കഥാപാത്രം ഛോട്ടാ ഭീമിനോട് ഉപമിച്ച കമാല്‍ ആര്‍ ഖാന്റെ വാർത്തകൾ. എന്നാൽ ട്വിറ്ററിലാണ് കെആര്‍കെ മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞത്. മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് വിളിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും, തനിക്ക് അദ്ദേഹത്തെപറ്റി അറിയില്ലായിരുന്നെന്നും, എന്നാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ലാലെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്നും കെആര്‍കെ ട്വീറ്റില്‍ പറയുന്നു. മലയാള സിനിമ ആരാധകരും സെലിബ്രിറ്റീസും എല്ലാം ഇതിനെതിരെ ദശക്തമായി പ്രതികരിച്ച് മുന്നോട്ട് വന്നിരുന്നു.