Monday 06 December 2021




പദ്മഭൂഷന്‍ ഏറ്റുവാങ്ങി കെ.എസ് ചിത്ര,പദ്മശ്രീ വാങ്ങിയപ്പോള്‍ മകള്‍ ഒപ്പമുണ്ടായിരുന്നെന്ന് ചിത്ര

By Greeshma padma.10 Nov, 2021

imran-azhar

 

പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്തിചതിന്റെ സന്തോഷം പങ്കുവച്ച് ഗായിക കെഎസ് ചിത്ര . ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് ചിത്ര പറഞ്ഞു. പ്രമുഖ മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വ്യക്തമാക്കിയത്. പദ്മശ്രീ നേരത്തേ ലഭിച്ചിരുന്നു. എന്നാല്‍ പദ്മഭൂഷണ്‍ ലഭിച്ചുവെന്ന് കേട്ടപ്പോള്‍ ആദ്യം ഷോക്കായിരുന്നു. പിന്നീട് സന്തോഷം തോന്നി. അച്ഛനും അമ്മയും മകളും ഒപ്പമില്ലാത്തതിന്റെ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു. പദ്മശ്രീ പുരസ്‌കാരം വാങ്ങുമ്പോള്‍ മകള്‍ ഒപ്പമുണ്ടായിരുന്നുവെന്നും ചിത്ര ഓര്‍ത്തു.

താന്‍ പണ്ടത്തേതിനേക്കാള്‍ സഭാകമ്പമുള്ളയാളാണെന്നും എന്തെങ്കിലും സംസാരിക്കാന്‍ തീരുമാനിച്ച് വന്നാല്‍ പോലും സഭാകമ്പം കാരണം മറന്നുപോകുമെന്നും അവര്‍ പറഞ്ഞു.

 

 

പഴയതുപോലെ മുഴുനീള ഷോകള്‍ താന്‍ മിസ് ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. റെക്കോര്‍ഡിംഗും സ്റ്റേജ് ഷോയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സ്റ്റേജ് ഷോയ്ക്ക് കോണ്‍ഫിഡന്‍സും സ്റ്റാമിനയുമെല്ലാം വേണം. കൊവിഡ് കാലത്ത് വീട്ടില്‍ കുറച്ച് നേരം പാടിയിരുന്നെങ്കിലും സ്റ്റേജില്‍ നിന്ന് രണ്ടര മണിക്കൂര്‍ പ്രോഗ്രാം ചെയ്യുക എന്നാല്‍ വേറെ തന്നെയാണ്. ചെന്നൈയില്‍ വളരെ ലിമിറ്റഡായി ഒരു പ്രോഗ്രാം തുടങ്ങിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി തൃപ്തിയാവുന്നില്ല. പഴയപോലെ തിരിച്ച് വരണം എന്ന് ആഗ്രഹമെന്നും ചിത്ര വ്യക്തമാക്കി.