Thursday 24 August 2017

അമ്മയുടെ തലപ്പത്ത് ചെറുപ്പക്കാര്‍ വരാനുളള സമയം ആയിട്ടില്ലെന്ന്:കുഞ്ചാക്കോ ബോബന്‍

By BINDU PP.10 Aug, 2017

imran-azhar




പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായതോടെ താര സംഘടനയായ അമ്മയുടെ നേതൃനിര മാറുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെയും സുരേഷ് ഗോപിയുടേയും അടക്കമുള്ള താരങ്ങളുടെ പേരുകളാണ് ആദ്യം മുതല്‍ക്കേ കേട്ടിരുന്നത്. എന്നാല്‍, താരസംഘടനയായ അമ്മയുടെ തലപ്പത്ത് ചെറുപ്പക്കാര്‍ വരാനുളള സമയം ആയിട്ടില്ലെന്ന് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. സ്ഥാനങ്ങള്‍ക്ക് പക്വത വരുമ്പോള്‍ മാത്രമാണ് ചെറുപ്പക്കാര്‍ ആ സ്ഥാനത്തേക്ക് വരേണ്ടത്. അല്ലാത്തപക്ഷം ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് ആയുധം നല്‍കുന്ന അവസ്ഥയാകും അത്. അംഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് അമ്മ. ഇപ്പോള്‍ സംഘടനയുടെ തലപ്പത്ത് ഇപ്പോഴിരിക്കുന്നവരെക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല.പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചാനലുകളോട് ശത്രുത കാണിക്കുന്നത് ശരിയല്ലെന്നും യുവതാരം പ്രതികരിച്ചു. ഇത്ര നാള്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോയൊരാളെ ഇരുകൂട്ടരും ഓര്‍ക്കണമെന്നും കുഞ്ചാക്കോ ബോബന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.