Sunday 18 April 2021




'ഒരിടത്തൊരു മുയൽമാൻ'; ഈസയുടെ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

By Sooraj Surendran.12 Feb, 2021

imran-azhar

 

 

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന് കടിഞ്ഞൂൽ കണ്മണി പിറന്ന വാർത്ത ഇരു കയ്യും നീട്ടിയാണ് സമൂഹമാധ്യമങ്ങൾ സ്വീകരിച്ചത്.

 

മകൻ ഈസയുടെ ചിത്രങ്ങൾ ഇടയ്ക്കിടെ ചാക്കോച്ചൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 

തന്റെ നാൽപത്തിമൂന്നാം പിറന്നാൾ കുടുംബത്തിനൊപ്പം ആഘോഷമാക്കിയ ചിത്രവും ഈസായ്ക്കൊപ്പം ചാക്കോച്ചൻ പങ്കുവെച്ചിരുന്നു.

 

ഇപ്പോഴിതാ ഈസ മുയൽ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്.

 

ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. 'ഒരിടത്തൊരു മുയൽമാൻ' എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് ചാക്കോച്ചൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

ക്യാപ്‌ഷൻ പിഷാരടിയുടെ വകയാണോ എന്നാണ് ആരാധകരുടെ കമന്റ്.