Friday 29 May 2020




കുഞ്ചാക്കോ ബോബന്റെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന റിമി ടോമി; പഴയ ചിത്രംപങ്കുവെച്ച് താരങ്ങൾ

By Online Desk .29 Mar, 2020

imran-azhar

 


നിറം സിനിമയിലെ നായകനു ചുറ്റും ഓട്ടോഗ്രാഫിനായി വളഞ്ഞ കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെൺകുട്ടികളുടെ കൂട്ടത്തിലെ സെലിബ്രിറ്റിയെ ചൂണ്ടിക്കാട്ടിയാണ് താരം ചിത്രം പങ്കു വെച്ചത്. 20 വർഷങ്ങൾക്ക് മുൻപുള്ള പത്രത്തിൽ പ്രിന്റ് ചെയ്തു വന്ന ചിത്രത്തിൽ ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തു നിന്നത് മറ്റാരുമല്ല നമ്മുടെ ഗായിക റിമി ടോമിയാണ്. റിമിയും ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.