Tuesday 16 July 2019




പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ചാക്കോച്ചന്‍

By online desk.24 Apr, 2019

imran-azhar

 

 

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്ന വിവരം ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍ വരവേറ്റത്. ഏപ്രില്‍ 17 നായിരുന്നു കുഞ്ഞ് പിറന്ന വിവരം ചാക്കോച്ചന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ, പ്രിയയുടെ ബേബി ഷവറിന്റെയും പ്രിയയുടെ ജ•ദിനാഘോഷങ്ങളുടെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നടന്ന പ്രിയയുടെ ജന്മദിനാഘോഷത്തിന് തന്റെ സഹോദരിമാര്‍ ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെ ചിത്രങ്ങളും ചാക്കോച്ചന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും കുഞ്ഞ് ജനിച്ചത്.