Thursday 26 April 2018

കു​ഞ്ചാ​ക്കോ ബോ​ബ​ൻ വീണ്ടും ഐ​എ​എ​സ് ഓ​ഫീ​സ​റാകുന്നു

By BINDU PP.19 Apr, 2017

imran-azhar

 

 


കുഞ്ചാക്കോ ബോബൻ വീണ്ടും ഐഎഎസ് ഓഫീസറാകുന്നു. അനിൽ രാധാകൃഷ്ണന്റെ ദിവാൻജിമൂല ഗ്രാൻപ്രീ എന്ന ചിത്രത്തിലാണ് ചാക്കോച്ചൻ ഐഎഎസ് ഓഫീസറുടെ വേഷമണിയുന്നത്. ലോഹിതദാസിന്റെ കസ്തുരിമാനിലും കുഞ്ചാക്കോ ബോബൻ ഐഎഎസ് ഓഫീസറുടെ വേഷമാണ് ചെയ്തിരുന്നത്.സാജൻ ജോസഫ് ആലുക്ക എന്ന വേഷത്തിലാണ് കസ്തുരിമാനിൽ കുഞ്ചാക്കോ ബോബൻ വേഷമിട്ടത് എന്നാൽ ഈ സിനിമയിലും കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ പേര് സാജൻ ജോസഫ് എന്ന് തന്നെയാണ്. ഫേസ്ബുക്ക് പേജുവഴി അദ്ദേഹം തന്നെയാണ് ആരാധകരുമായി ഈ സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്.