Friday 21 February 2020




കണ്ണ് കെട്ടി 'ദി കുങ്ഫു മാസ്റ്റര്റി'ലെ നായികയുടെ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By online desk .21 Jan, 2020

imran-azhar

 

 

'പൂമരം' എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി കുങ്ഫു മാസ്റ്റര്‍'. ചിത്രത്തിലെ നായിക നിതാ പിള്ളയുടെ ബോട്ടില്‍ ക്യാപ് ചലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണ് മൂടിക്കെട്ടിയാണ് താരം ബോട്ടില്‍ ക്യാപ് ചലഞ്ച് ചെയ്തിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് നിത ഇത് പോസ്റ്റ് ചെയ്തത്. കണ്ണ് മൂടി കെട്ടിയാണ് നീത ഇത് ചെയ്തത് എന്നത് ഈ വീഡിയോയെ കൂടുതൽ സ്പെഷ്യലാക്കുന്നുണ്ട്. എബ്രിഡ് ഷൈൻ തന്നെ ഒരുക്കിയ പൂമരം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് അരങ്ങേറ്റം കുറിച്ച നീത പിള്ളൈ ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിന് വേണ്ടി മാർഷ്യൽ ആർട്സിൽ പരിശീലനം നേടിയിരുന്നു.

 

ജിജി സ്കറിയ എന്ന പുതുമുഖം നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ആക്ഷൻ നിറഞ്ഞ ആ ട്രൈലെർ നേടിയെടുത്തത്. ഈ വരുന്ന വെള്ളിയാഴ്ചയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. മേജർ രവിയുടെ മകൻ അർജുൻ രവി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കെ ആർ മിഥുനും ഈ ചിത്രം നിർമ്മിച്ചത് ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറവുമാണ്.സനൂപ് ഡി, സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.