Tuesday 22 September 2020




വിവാഹജീവിതത്തിന്റെ സുവര്‍ണ നിയമം പരസ്യമാക്കി കുഞ്ചാക്കോ ബോബന്‍

By geethu nair.08 Aug, 2020

imran-azhar

കുഞ്ചാക്കോ ബോബനും, പ്രിയയും, ഇസയുമൊക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും അവര്‍ പങ്ക് വയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സുന്ദരമായ വിവാഹ ജീവിതത്തിന്റെ സുവര്‍ണ നിയമം പങ്ക് വച്ചിരിക്കുകയാണ് ചാക്കോച്ചന്‍. 

കുടുംബജീവിതത്തില്‍ സമാധാനം വേണമെങ്കില്‍ ഈ നിയമം പാലിക്കണമെന്നാണ് കുഞ്ചാക്കോ ബോബന്‍ ആരാധകരോട് പങ്കുവച്ചത്. ഭാര്യ പ്രിയയുമായുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആ നിയമം ഏതാണെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നത്. കാലാകാലങ്ങളായി തലമുറകള്‍ തോറും കൈമാറിവരുന്ന ഒരു നിയമമാണ് ഇതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
നിങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവള്‍ തീരുമാനിക്കട്ടെ എന്നാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ആ സുവര്‍ണ നിയമം. പോസ്റ്റിനു താഴെ നിരവധി രസകരമായ കമന്റുകള്‍ ആണ് എത്തുന്നത്.