Saturday 21 April 2018

കുട്ടന്‍പിള്ളയുടെ ശിവരാത്രി ; ട്രെയ്‌ലര്‍ കാണാം

By Abhirami Sajikumar.16 Apr, 2018

imran-azhar

 

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു പോലീസുകാരനായാണ് സുരാജ് എത്തുന്നത്.സയനോര ഒരുക്കിയ ഈ ചിത്രത്തിലെ ചക്കപ്പട്ടു നേരത്തെ ഹിറ്റ് ആയിരുന്നു.

ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രിന്ദ, ബിജു സോപാനം, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.