Saturday 20 July 2019




ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു

By anju.15 Apr, 2019

imran-azhar

വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രം കുട്ടിമാമയിലൂടെ ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് നായികമാര്‍. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്.

 

വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. നിര്‍മ്മാണം ഗോകുലം ഗോപാലന്‍.

 

ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി ഒന്നിച്ച മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വി എം വിനുവായിരുന്നു.