Monday 22 October 2018



'നീ മധു പകരൂ , മലർ ചൊരിയൂ'.... മതിമറന്ന് ലാലേട്ടൻ പാടി

By BINDU PP .12 Feb, 2018

imran-azhar

 

 


'നീ മധു പകരൂ , മലർ ചൊരിയൂ'........മലയാളത്തിന്റെ താരരാജാവ് ലാലേട്ടൻ പാടി തുടങ്ങി. മോഹൻലാൽ നല്ല നല്ല പാട്ടുകാരനാണെന്ന് എല്ലാ ആരാധകർക്ക് അറിയാവുന്ന കാര്യമാണ്. മലയാളത്തിന്റെ അനശ്വര നടൻ പ്രേം നസീർ ഷീല ജോഡികൾ തകർത്ത് അഭിനയിച്ച പാട്ടാണ് 'നീ മധു പകരൂ, മലര്‍ ചൊരിയൂ' എന്ന് തുടങ്ങുന്ന ഗാനം. 'മൂടല്‍മഞ്ഞ്' സിനിമയില്‍ യേശുദാസ് പാടിയ മനോഹരമാക്കിയ പാട്ടാണ് ഇത്.

 

മോഹന്‍ലാല്‍ നല്ലൊരു നടന്‍ മാത്രമല്ല, ഗായകനും കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിനിമകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടന്‍ പാടിയിട്ടുണ്ടെങ്കിലും ഈ ഗാനം വ്യത്യസ്തമാറുകയാണ്.സ്റ്റീഫന്‍ ദേവസ്സിയുടെ പിയാനോ സംഗീതവും കൂടി ചേര്‍ന്നഗാനം സുരാജ് വെഞ്ഞാറമൂടിന്‍റെ പ്രോത്സാഹനവും ഒന്നിച്ചുചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. .പാട്ടു പാടി കഴിഞ്ഞശേഷം സന്തോഷം കൊണ്ട് മോഹന്‍ലാല്‍ പിയാനോ വായിച്ച സ്റ്റീഫന്‍ ദേവസിക്ക് ഉമ്മയും നല്‍കുന്നതും വീഡിയോയില്‍ കാണാം.മോഹൻലാൽ ഒട്ടേറെ മലയാള സിനിമകളിൽ പാടിയിട്ടുണ്ട്. നല്ലൊരു നടൻ എന്നതിലുപരി നല്ല ഗായകൻ കൂടിയാണ് മലയാളികളുടെ സ്വന്തം മോഹൻലാൽ.