Wednesday 18 July 2018

മമ്മൂട്ടി ഉണ്ട്...സിനിമക്ക് ടിക്കറ്റ് കിട്ടാത്ത കുട്ടി മമ്മുക്ക ഫാനിന്റെ വാശി വൈറലാകുന്നു

By Anju N P.31 Dec, 1969

imran-azhar


മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ തിരക്ക് പ്രമാണിച്ച് ലിസ്റ്റ് ചെയ്യാത്ത തിയറ്ററുകളില്‍ വരെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പ്രദര്‍ശനമുണ്ടായിരുന്നു.

 

ഇപ്പോളിതാ തിയേറ്ററിനു മുന്നില്‍ ടിക്കറ്റ് കിട്ടാതെ ചിത്രം കാണാന്‍ കഴിയില്ലെന്നായപ്പോള്‍ ഒരു കുട്ടി മമ്മുക്ക ഫാന്‍ കാണിച്ച പരിഭവങ്ങള്‍ വൈറലാകുകയാണ്. പോസ്റ്ററില്‍ മമ്മൂട്ടിയെ ചൂണ്ടിക്കാട്ടി ചിത്രം കാണണമെന്ന് പറയുന്ന കുട്ടിയെ ആശ്വസിപ്പിക്കുന്ന അമ്മയെയും വീഡിയോയില്‍ കാണാം.