Wednesday 18 July 2018

'ലൂസിഫറി'ൽ മോഹൻലാലിനെ വെല്ലാൻ ഈ ബോളിവുഡ് സൂപ്പര്‍ താരം !

By BINDU PP.01 Jan, 1970

imran-azhar

 

 

 

 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫർ' എന്ന ചിത്രം മലയാളികൾ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്ന സിനിമകൂടിയാണ് ഇത്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ പ്രതിനായകനായി ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്രോയ് അഭിനയിക്കുമെന്നു വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്റണി പെരുമ്ബാവൂര്‍ വിവേക് ഒബ്രോയ് തന്നെ ലൂസിഫറില്‍ പ്രതിനായകനായി എത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ വമ്ബന്‍ താരനിരയാണ് അണിനിരക്കുന്നത്. പക്കാ മാസ് ശൈലിയിലുള്ള വാണിജ്യ സിനിമയാകും ലൂസിഫര്‍. ലാല്‍ ആരാധര്‍ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ആഘോഷ ചിത്രമായിരിക്കും ലൂസിഫര്‍ എന്ന് പൃഥ്വിരാജ് നേരെത്തെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ വെച്ച്‌ ഒരു മാസ് മസാല സിനിമയൊരുക്കുന്നത് വലിയ ഉത്തരവാദിത്ത്വമാണെന്ന് മുരളി ഗോപിയും വ്യക്തമാക്കിയിരുന്നു.