By BINDU PP .01 Jan, 1970
മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് 'ലൂസിഫർ'. പൃഥ്വിരാജ് ആദ്യമായി സംവിധാന രംഗത്ത് കാലെടുത്ത് വച്ചിരിക്കുകയാണ്. ഈ വർഷം ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലാണ് സാനിയ അഭിനയിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയായിരുന്നു ക്വീന്‍. സിനിമയിലൂടെ നായികയായി അഭിനയിച്ച പുതുമുഖമായിരുന്നു സാനിയ അയ്യപ്പന്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത സാനിയയുടെ ചിന്നു എന്ന കഥാപാത്രം ഹിറ്റായിരുന്നു. ട്രോളന്മാര് ഒരു കാലത്ത് ട്രോളി നടന്നിരുന്ന സാനിയ മോഹന്‍ലാലിന്റെ സിനിമയില്‍ അഭിനയിക്കുന്നതായിട്ടാണ് വിവരം. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ വില്ലനായി ടൊവിനോ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിയുടെ സഹോദരന് ഇന്ദ്രജിത്തും ലൂസിഫറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അനിയന്റെ വേഷത്തിലായിരിക്കും ടൊവിനോ അഭിനയിക്കുന്നതെന്നായിരുന്നു അഭ്യൂഹം.