Wednesday 19 September 2018



കാത്തിരിപ്പിനൊടുവിൽ 'ലൂസിഫർ' : ജൂലായ് 18 ന് ഷൂട്ടിങ് ആരംഭിക്കും.....

By BINDU PP.01 Jan, 1970

imran-azhar

 

 

 

2018 മോഹൻലാലിൻറെ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒരുങ്ങി കഴിഞ്ഞിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം അടുത്ത മാസം 18 ന് ആരംഭിക്കും. പൃഥ്വിരാജ് സംവിധായകനായും മോഹന്‍ലാല്‍ നായകാനായും എത്തുന്നുവെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രീകരണമാരംഭിക്കുന്ന വിവരം ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ലൊക്കേഷന്‍ എവിടെയാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജു വാര്യര്‍ ലൂസിഫറില്‍ ലാലിന്റെ നായികയായി എത്തുന്നത്.