Tuesday 16 July 2019




ആരാണ് ഖുറേഷി എബ്രഹാം? 'ലൂസിഫർ ആന്തം' പുറത്തിറങ്ങി (വിഡിയോ കാണാം)

By Sooraj Surendran.24 Apr, 2019

imran-azhar

 

 

ലൂസിഫർ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ സംവിധായകൻ പൃഥ്വിരാജ് ബാക്കി നിർത്തുന്ന ചോദ്യമാണ് ആരാണ് ഖുറേഷി എബ്രഹാം? തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ലൂസിഫറിലെ പുത്തൻ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

 

നടനായ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. വെറും 8 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. മോഹൻലാൽ ചിത്രമായ പുലിമുരുഗൻ നേടിയ 150 കോടി കളക്ഷൻ റെക്കോർഡും പിന്നിട്ട് കുതിക്കുകയാണ് ലൂസിഫർ. ലൂസിഫർ റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകരുടെ കുത്തൊഴുക്കാണ് കാണാനാകുന്നത്. മോഹൻലാൽ, പ്രിത്വിരാജ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, സായ് കുമാർ, സാനിയ ഇയ്യപ്പൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.