Tuesday 25 June 2019




'യുദ്ധം നന്മയും, തിന്മയും തമ്മിലല്ല, തിന്മയും തിന്മയും തമ്മിൽ' ലൂസിഫർ ട്രെയ്‌ലർ പുറത്ത് (വീഡിയോ)

By Sooraj Surendran .20 Mar, 2019

imran-azhar

 

 

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മാസും ക്ലാസ് രംഗങ്ങളുമായി ലൂസിഫർ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്ന് 9 മണിക്ക് മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ട്രെയ്‌ലർ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. യുവ താരം പൃത്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

മോഹൻലാലിൻറെ പുതുമയാർന്ന ഗെറ്റപ്പ് ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്. വെള്ള മുണ്ടും ഷർട്ടും കട്ടി താടിയുമായി മാസ് ലുക്കിലാണ് മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായി ലൂസിഫറിലെത്തുന്നത്. മാർച്ച് 28നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂർ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 2018 ഡിസംബർ 13 ന് ആദ്യ ടീസർ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതിക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.