Tuesday 20 August 2019




ട്രെയ്‌ലര്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മധുരരാജ

By online desk.06 Apr, 2019

imran-azhar

മലയാളത്തില്‍ ബോക്‌സ് ഓഫിസില്‍ മാത്രമല്ല യൂട്യൂബിലും ഇപേ്പാഴും കരുത്ത് ബിഗ് എംസിന് തന്നെയെന്ന് വീണ്ടും തെളിയുകയാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ ട്രെയ്‌ലര്‍ ഇന്നലെ രാത്രി എട്ടിനാണ് റിലീസ് ചെയ്തത്. ഇപേ്പാള്‍ ഏറ്റവും വേഗത്തില്‍ 20 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയ്‌ലര്‍ എന്ന റെക്കോഡ് മധുരരാജ സ്വന്തമാക്കി കഴിഞ്ഞു. 5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്.


മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ റെക്കോഡാണ് തിരുത്തപെ്പട്ടത്. ആദ്യ മണിക്കൂറില്‍ തന്നെ 7 ലക്ഷത്തിലധികം പേര്‍ മധുരരാജ ട്രെയ്‌ലര്‍ കണ്ടിരുന്നു. രണ്ട് ലക്ഷത്തിന് അടുത്ത് ലൈക്കുകളും ട്രെയ്‌ലറിന് ലഭിച്ചിട്ടുണ്ട്. ആദ്യ മണിക്കൂറിലെ വ്യൂസിന്റെ റെക്കോഡ് ഇപേ്പാഴും ലൂസിഫറിന് തന്നെയാണ്.


ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പ് ലഭിച്ചതോടെ ചിത്രത്തെ കുറിച്ച് ആരാധകരുടെ ആവേശം വര്‍ധിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ ഏറ്റവും അധികം പേര്‍ കണ്ട ട്രെയ്‌ലര്‍ എന്ന റേക്കോഡും മധുര രാജ കുറിക്കുമെന്നാണ് പ്രതീക്ഷിക്കപെ്പടുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.