Saturday 18 August 2018

രാജയും ഗുണ്ടാ സംഘവും എത്തുന്നു.....പുലിമുരുകന്‍ ടീമിന്റെ പുതിയ സിനിമ !

By BINDU PP .10 Aug, 2018

imran-azhar

 

 


മലയാളികളെ ഇളക്കി മറിച്ച പോക്കിരി രാജ വീണ്ടും വരുന്നു.ഇത്തവണ പോക്കിരിരാജ മധുരരാജയായി മലയാളി ആരാധകർക്കിടയിലേക്ക് വരുന്നത്. കഴിഞ്ഞ വർഷത്തെ ഹിറ്റ് മേക്കർ വൈശാഖാണ് ഇത്തവണ മധുരരാജ ഒരുക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ വെറൈറ്റി രാജ എന്ന കഥാപത്രം മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിൽ മമ്മൂട്ടി പൃഥ്വിരാജ് കോംബോ ആരാധകരെ ഏറെ ത്രസിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ രണ്ടാംഭാഗവുമായി വൈശാഖ് വീണ്ടു എത്തിയിരിക്കുകയാണ്.

 

പുലിമുരുകനു ശേഷം വൈശാഖ്ഉ ദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും മധുരരാജയുടെ പ്രത്യേകതയാണ്. പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.പോക്കിരി രാജയുടെ അതേ കൂട്ട്‌കെട്ടില്‍ പിറന്ന് സിനിമയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച പുലിമുരുകന്‍. ചിത്രത്തിന് ശേഷം അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്നത് രാജ 2 വിലുടെയായിരുന്നെന്നാണ് പറയുന്നത്.

 

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. ഒപ്പം തമിഴ് , തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ ഒരുങ്ങുന്നത്.

 

ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. കലാ സംവിധാനം ജോസഫ് നെല്ലിക്കലും സൗണ്ട് ഡിസൈന്‍ പി എം സതീഷും നിര്‍വ്വഹിക്കും. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.