Friday 19 July 2019




നൂറിന്റെ നിറവിൽ മധുരരാജാ

By Sooraj Surendran .11 Jul, 2019

imran-azhar

 

 

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ് മധുരരാജാ. തീയറ്ററുകളിൽ ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. നൂറ് ദിവസങ്ങൾ പിന്നിട്ട ചിത്രത്തിന്റെ നൂറാം ദിന പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഗംഭീര വിജയം കരസ്ഥമാക്കിയ ചിത്രമാണ് മധുരരാജാ. കുടുംബ പ്രേക്ഷകർ ഉൾപ്പെടെ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമാണ് മധുരരാജാ. പക്കാ മാസ് എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോക്കിരിരാജയുടെ വന്‍ വിജയത്തിനു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു മധുരരാജ.കേരളത്തിലും വിദേശത്തുമായി വമ്ബന്‍ റിലീസായാണ് മധുരരാജാ തീയറ്ററുകളിലെത്തിയത്. നെടുമുടി വേണു,സലീംകുമാര്‍ വിജയരാഘവന്‍, സിദ്ധിഖ്, അജു വര്‍ഗീസ്,അനുശ്രീ,മഹിമ നമ്ബ്യാര്‍,ഷംന കാസിം,അന്ന രാജന്‍തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. വൈശാഖിന്റെ രണ്ടാമത്തെ ചിത്രമാണ് 100 കോടി ക്ലബ്ബിൽ ഇടം നേടുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പുലിമുരുഗനായിരുന്നു മലയാള സിനിമ ചരിത്രത്തിലാദ്യമായി 100 കോടി കടക്കുന്ന ആദ്യ സിനിമ.