Saturday 20 July 2019




മാസ് ഡയലോഗുമായി മമ്മൂട്ടിയുടെ മധുരരാജാ ടീസർ (വീഡിയോ)

By Sooraj Surendran .20 Mar, 2019

imran-azhar

 

 

മാസ് ഡയലോഗും തകർപ്പൻ ഫൈറ്റ് സീനുകളുമായി മമ്മൂട്ടിയുടെ മധുരരാജാ ടീസർ പുറത്ത്. മമ്മൂട്ടി നായകനായ പോക്കിരാജയുടെ രണ്ടാംഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പ് ആണ്.ഉദയകൃഷ്ണയുടേതാണ് തിരക്കഥ. അനുശ്രീയെ കൂടാതെ ഷംന കാസിമാണ് ചിത്രത്തിലെ മറ്റൊരു നായിക. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പോക്കിരിരാജയെ പോലെ തന്നെ മധുരരാജയും ഒരു മാസ് ചിത്രം ആയിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇന്ന് 6 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.