Wednesday 22 May 2019


'പൂത്തുലഞ്ഞ മലർവാടി സൗഹൃദം' ; നിവിൻ പോളി മലയാള സിനിമയിൽ എത്തിയിട്ട് ഇന്നേക്ക് 8 വർഷം

By Online desk .01 Jan, 1970

imran-azhar



 


മലർവാടി ആർട്‌സ് ക്ലബിലെ ഏവർക്കും പ്രിയപ്പെട്ട പ്രകാശൻ എന്ന യുവാവായി മലയാള സിനിമയിലേക്ക് നിവിൻ പോളി കടന്നു വന്നിട്ട് ഇന്നേക്ക് 8 വർഷങ്ങൾ പൂർത്തിയാകുന്നു. കേരളത്തിലെ ആൺപിള്ളേർക്ക് പ്രേമിക്കാൻ സിക്സ് പാക്ക് വേണ്ട എന്ന് തെളിയിച്ച വിനോദും പുത്തൻ ട്രെൻഡുകൾക്ക് തുടക്കമിട്ട പ്രേമവുമായെത്തിയ ജോർജും ക്രിക്കറ്റിനെ പ്രണയിച്ച രമേശനും യഥാർത്ഥ പോലീസുകാരൻ ആരാണെന്ന് കാണിച്ചു തന്ന ബിജുവും അഭിനയമികവിൽ തിളങ്ങിനിൽക്കുന്ന ജൂഡും ഇന്ന് മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. കായംകുളം കൊച്ചുണ്ണിയും മൂത്തോനും ലൗ ആക്ഷൻ ഡ്രാമയും മിഖായേലും അണിയറയിൽ ഒരുങ്ങുന്നു. ഇനിയും പ്രേക്ഷകന്റെ മനം കീഴടക്കുന്ന കഥാപാത്രങ്ങളുമായി എത്തുവാൻ ഒരുങ്ങുന്ന നിവിൻ പോളിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.