Monday 27 January 2020




ആദ്യമേ തന്നെ പറയട്ടെ, സിനിമയല്ല എന്റെ ലക്ഷ്യം: മാളവിക ജയറാം മനസ് തുറക്കുന്നു

By Sooraj Surendran .05 Dec, 2019

imran-azhar

 

 

കണ്ണനും, ചക്കിയും മലയാളികൾ മറക്കാനിടയില്ലാത്ത രണ്ട് പേരുകളാണ്. സംശയിക്കണ്ട നമ്മുടെ സ്വന്തം ജയറാമിന്റെയും, പാർവതിയുടെയും മക്കൾ. കാളിദാസ് ജയറാം ഇതിനോടകം തന്നെ ബിഗ് സ്ക്രീനിലും മികവ് തെളിയിച്ചു കഴിഞ്ഞു. മാളവികയുടെ സിനിമയിലേക്കുള്ള രംഗപ്രവേശനത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. മാളവികയുടെ മോഡലിംഗ് ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്ന് സിനിമയിലേക്ക് വരുമെന്ന ചോദ്യം ഉയരുന്നത്. എന്നാൽ സിനിമയല്ല എന്റെ ലക്ഷ്യമെന്നാണ് മാളവികയുടെ പ്രതികരണം. സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരോട് ഒരുപാട് ബഹുമാനമുണ്ടെന്നും, ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്. ‘ആക്ടിങ് ഈസ് നോട്ട് മൈ പാഷൻ.’ മാളവിക പറഞ്ഞു. ഫാഷനോടാണ് കൂടുതൽ പ്രിയമെന്നും മാളവിക പറഞ്ഞു.