Saturday 31 October 2020




വരനെ ആവശ്യമുണ്ട് ഉപേക്ഷിക്കാന്‍ കാരണം തുറന്ന് പറഞ്ഞ് മാളവിക ജയറാം

By geethu nair.10 Sep, 2020

imran-azhar

ജയറാമും പാര്‍വതിയും ചക്കിയും കാളിദാസനുമൊക്കെ മലയാളികള്‍ക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ്. പാര്‍വതി മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായി അരങ്ങേറി കൊണ്ടിരുന്ന സമയത്താണ് ജയറാമുമായി പ്രണയത്തിലായത്. ഇപ്പോള്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 25 കൊല്ലം പിന്നിട്ടു. ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ് കാളിദാസ് ജയറാം. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പിന്നീട് മുതിര്‍ന്നപ്പോള്‍ തമിഴിലാണ് അഭിനയജീവിതം ആരംഭിച്ചത് എങ്കിലും പിന്നീട് മലയാളത്തിലേക്ക് എത്തി. വരനെ ആവശ്യമുണ്ട് എന്ന സമീപകാല ഹിറ്റ് ചിത്രത്തില്‍ നായിക വേഷത്തില്‍ ആദ്യം സംവിധായകന്‍ കണ്ടിരുന്നത് മാളവികയെ ആയിരുന്നു എന്ന് ജയറാം പറഞ്ഞിരുന്നു. ആ വേഷം എന്തുകൊണ്ടാണ് സ്വീകരിക്കാത്തത് എന്ന ചോദ്യത്തിന് മാളവിക നല്‍കുന്ന മറുപടി ഇങ്ങനെയാണ്. എനിക്കൊരു നായികയായി അഭിനയിക്കാന്‍ മാത്രം പക്വത വന്നിട്ടില്ല. പക്വത വന്നു എന്ന് എനിക്ക് തോന്നുമ്പോള്‍ ഞാന്‍ നല്ല ഓഫറുകള്‍ സ്വീകരിക്കും. ഞാനിപ്പോള്‍ മോഡലിംഗ് ചെയ്യുന്നുണ്ട്.