Tuesday 19 March 2024




സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് നല്ല മാറ്റമാണെന്ന് നസ്രിയ;വിവാദങ്ങൾക്ക് പ്രതികരണവുമായി പൃഥ്വിരാജും നസ്രിയയും

By BINDU PP.01 Jan, 1970

imran-azhar



 

മലയാള സിനിമയിലെ വിവാദങ്ങൾ ക്ക് പ്രതികരിക്കുന്നു പൃഥ്വിരാജും നസ്രിയയും. മലയാള സിനിമയിലെ ബോൾഡ് നടനാണ് പൃഥ്വിരാജ്. സിനിമാക്കകത്തും പുറത്തും വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയാറുണ്ട്. മലയാള സിനിമ സംഘടനയിലെ ചില തീരുമാനങ്ങൾക്ക് തുറന്ന മറുപടി നൽകിയ നടനാണ് പൃഥ്വിരാജ് . മലയാളത്തിന്റെ ക്യൂട്ട് നടി നസ്രിയയും ഇതാദ്യമായാണ് വിവാദങ്ങളോട് പ്രതികരിക്കുന്നത്. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് താന്‍ നടത്തുന്ന നിലപാടിനെ വ്യക്തിപരമായി ധീരമെന്ന് വിശേഷിപ്പിക്കാന്‍ തോന്നുന്നില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമയില്‍ സ്‌ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് നല്ലതാണെന്ന് നസ്രിയ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിൽ പ്രതികരിച്ചത്. പൃഥ്വിരാജ്- നസ്രിയ പുതിയ ചിത്രം കൂടെ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയോടെ മലയാളികൾ സ്വീകരിച്ചു.

 

പ്രതികരണം....

 

എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. അതിനെ ധീരം എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. ഈ ചര്‍ച്ചകള്‍ സംവാദങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രവര്‍ത്തിക്കാന്‍ കുറച്ചുകൂടി നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും. എല്ലാം സംഭവിക്കുന്നത് നല്ലതിനാണെന്ന് ഞാന്‍ പ്രത്യാശിക്കുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.

സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് നല്ല മാറ്റമാണെന്ന് കരുതുന്നതായി നസ്രിയ പറഞ്ഞു. അമ്മയിലോ ഡബ്ല്യുസിസിയിലോ ആകട്ടെ സ്ത്രീകള്‍ നിലപാട് പറയുന്നു. അതു തന്നെ നല്ല മാറ്റമാണ്. എല്ലാം സംസാരിക്കണം. പരിഹരിക്കപ്പെടണമെന്ന് നസ്രിയ.