Wednesday 07 December 2022




കൂട്ടിയിടി ഒഴിവാകും, 1744 വൈറ്റ് ആള്‍ട്ടോ റിലീസ് നവംബര്‍ നാലിനല്ല, 18 ന്

By Web Desk.02 Nov, 2022

imran-azhar

 

ഷറഫുദ്ദീന്‍ നായകനാവുന്ന സെന ഹെഗ്ഡെയുടെ 1744 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രത്തിന്റെ റിലാസ് മാറ്റി. നവംബര്‍ നാലിനു പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നവംബര്‍ 18 നായിരിക്കും തിയറ്ററുകളില്‍ എത്തുക.

 

കൂട്ടയിടിയും കൂട്ട മരണവും ഒഴിവാക്കാന്‍ 1744 വൈറ്റ് ആള്‍ട്ടോ നവംബര്‍ 18 ലേക്ക് റിലീസ് നീക്കി വെച്ചിരിയ്ക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു, ഷറഫുദ്ദീന്‍ കുറിച്ചു.

പൊലീസ് ഉദ്യോഗസ്ഥനായി ചിത്രത്തില്‍ ഷറഫുദ്ദീന്‍ എത്തുന്നു. നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജില്‍ ചെറുകരയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിനും റാപ് ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

തിങ്കളാഴ്ച നിശ്ചയം പോലെ കാഞ്ഞങ്ങാടിന്റെ പശ്ചാത്തലത്തിലാണ് 1744 വൈറ്റ് ഓള്‍ട്ടോയും ഒരുങ്ങുന്നത്. പാശ്ചാത്യ സിനിമകളുടെ ഫ്രെയിമുകളുടെ ശൈലിയില്‍ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പതിനെട്ടു ദിവസം കൊണ്ട് പൂര്‍ത്തിയായി.

 

കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെല്‍വി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിര്‍വഹിക്കുന്നത്. അമ്പിളി പെരുമ്പാവൂര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്സ് നിര്‍വഹിക്കുന്നത് എഗ്വൈറ്റ്, വിഎഫ്എക്സ് സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ്.

 

 

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍ രമേഷ് മാത്യൂസുമാണ്. ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ശബരി പിആര്‍ഒയും, രോഹിത് കൃഷ്ണ സ്റ്റില്‍ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിര്‍വഹിക്കുന്നത് സര്‍ക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു.