Wednesday 07 December 2022




ഷൈന്‍ ടോം ചാക്കോയുടെയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയ മികവിനു കൈയടി, കുമാരിയിലെ നിഴലാടും ഗാനം

By Web Desk.02 Nov, 2022

imran-azhar

 

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിലെത്തുന്ന കുമാരിയിലെ നിഴലാടും എന്ന ഗാനം റിലീസായി. ജ്യോതിഷ് കാശിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നതും പാടിയിരിക്കുന്നതും മണികണ്ഠന്‍ അയ്യപ്പയാണ്. തിയേറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം ലഭിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, തന്‍വി റാം, ശിവജിത് പദ്മനാഭന്‍, രാഹുല്‍ മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

 

 

ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കുമാരി കേരളമൊട്ടാകെ തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ട്രെന്‍ഡിങ് ആണ്. ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലും തരംഗമാണ് കുമാരിയിലെ ഗാനങ്ങള്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ അവതരിപ്പിക്കുന്ന കുമാരി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നു. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം.

ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, മേക്ക്അപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയര്‍, ലിറിക്സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി എഫ് എക്‌സ് സനന്ത് ടി ജി, വിശാല്‍ ടോം ഫിലിപ്പ്, സ്റ്റണ്ട്‌സ് ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്‌സിങ് അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍ സിങ്ക് മീഡിയ, സ്റ്റില്‍സ് സഹല്‍ ഹമീദ്, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.