Wednesday 12 August 2020




ആരാധകരെ ഒരുങ്ങിക്കോ മാമാങ്കത്തിന്; ഓഡിയോ ലോഞ്ച് 20ന്

By Sooraj Surendran.18 Oct, 2019

imran-azhar

 

 

മലയാള സിനിമാ ചരിത്രത്തിൽ പുതുചരിത്രമെഴുതി വേണുകുന്നപ്പള്ളി മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണം സ്വന്തമാക്കിയാണ് മാമാങ്കം റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഈ മാസം 20ന് നടക്കും. റിലീസിന് മുൻപ് തന്നെ ചിത്രം സിനിമ രംഗത്ത് വലിയ ചർച്ച സൃഷ്ടിച്ചിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമാകും മാമാങ്കം എന്നതിന് യാതൊരു സംശയവുമില്ല.

 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ടീസറിനും വമ്പിച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിച്ചത്. യുവതാരം ഉണ്ണിമുകുന്ദൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഉണ്ണിമുകുന്ദന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും മാമാങ്കം. ബാല താരം അച്ചുതനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മാമാങ്കത്തിന്റെ ചിത്രീകരണത്തിനായി പത്ത് കോടിയിലധികം രൂപ ചിലവഴിച്ചാണ് സെറ്റ് നിർമ്മിച്ചിരിക്കുന്നത്. 

 

മരടിലും നെട്ടൂരിലുമായാണ് സെറ്റ് തയ്യാറാക്കിയിരി്ക്കുന്നത്. ചരിത്ര കഥ പറയുന്ന സിനിമയില്‍ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നത്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് സൂപ്പര്‍താര ചിത്രത്തിനായി കാത്തിരിക്കുന്നത്. നവംബർ 21നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.