Wednesday 22 May 2019


മാമാങ്കം സിനിമയുമായി സംവിധായകൻ സജീവന് യാതൊരു ബന്ധവുമില്ല: തുറന്നടിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

By Sooraj Surendran .28 Jan, 2019

imran-azhar

 

 

മമ്മൂട്ടി നായകനാകുന്ന പുതു ചിത്രമാണ് മാമാങ്കം. മാമാങ്കവുമായി ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങൾക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ള. ചരിത്ര കഥ പറയുന്ന സിനിമയായതിനാൽ വളരെയധികം വേണ്ടിവരുന്ന ചിത്രമാണ് മാമാങ്കം. അതുകൊണ്ട് തന്നെ ഒരു തുടക്കക്കാരനായ സംവിധായകനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യാൻ നിർമ്മാതാവ് വേണു കുന്നപ്പിള്ളി തയ്യാറായിരുന്നില്ല. എന്നാൽ സംവിധായകൻ സജീവന്റെ ആത്മവിശ്വാസം കാരണമാണ് മാമാങ്കത്തിൽ സംവിധായകനായി സജീവനെ തിരഞ്ഞെടുത്തത്. എന്നാൽ ഒരു തുടക്കക്കാരനെന്ന നിലയിൽ സജീവന്റെ പരിചയക്കുറവ് കാരണം ചിത്രത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചിത്രത്തിൽ സംവിധായകൻ സജീവന് ഇനി യാതൊരു ബന്ധവുമില്ലെന്നും, ചിത്രം എം.പദ്മകുമാര്‍ ഏറ്റെടുക്കുമെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് സജീവൻ പണമിടപാടുകൾ നടത്തിയാൽ കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ലെന്നും നിർമ്മാതാവ് വ്യക്തമാക്കി. സംവിധായകന്റെ പരിചയക്കുറവ് ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ബോധ്യം വന്നതിനാല്‍ പത്തു ദിവസം മാത്രമുള്ള ഒരു ടെസ്റ്റ് ഷെഡ്യൂള്‍ ആയാണ് ഒരു നിശ്ചിത ബജറ്റില്‍ ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പ്ലാന്‍ ചെയ്തതെന്നും നിർമ്മാതാവ് പറയുന്നു. ആദ്യ ഷെഡ്യൂളുകളിൽ തന്നെ സജീവന്റെ സംവിധാനം പരാജയമാണെന്ന് ബോധ്യപ്പെട്ട നിർമ്മാതാവ് ഷൂട്ടിങ് നിർത്തിവെക്കുകയായിരുന്നു. എം.പദ്മകുമാര്‍ ആണ് മാമാങ്കം സംവിധാനം ചെയ്യുക.