Thursday 25 April 2019


മാമാങ്കത്തില്‍ നിന്ന്‌ ധ്രുവിന് പിറകെ സംവിധായകനും പുറത്ത് ? അഭ്യൂഹങ്ങള്‍ പെരുകുന്നു

By Online Desk .05 Jan, 2019

imran-azhar

തിരുവനന്തപുരം: പുതുവർഷദിനം മമ്മൂട്ടി ആരാധകർക്ക് വലിയ സർപ്രൈസുകളുടെ ദിനമായിരുന്നു. ആരാധകർ വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കാവ്യ ഫിലിംസ് പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തുടങ്ങിയത്.അതിനു ശേഷം യുവ സൂപ്പർതാരം ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്ന വിവരം അറിയിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്‍റെ പോസ്റ്റ് വൈറലാവുന്നു. പിന്നാലെ ചിത്രം ഓണം റിലീസായിരിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നു. ആരാധകർ വലിയ തോതിൽ ഇതെല്ലാം ഏറ്റെടുത്ത് ആഘോഷിക്കുമ്പോഴാണ് താൻ ഇപ്പോൾ സിനിമയുടെ ഭാഗമല്ല എന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനയുമായി സംവിധായകൻ സജീവ് പിള്ള രംഗത്ത് വരുന്നത്.



പുതുമുഖ സംവിധായകനായി രംഗപ്രവേശം ചെയ്ത സജീവ് പിള്ള നിരവധി സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ടെന്നും അടൂർ ഗോപാലകൃഷ്ണന്‍റെ പ്രധാന സംവിധാന സഹായിയാണെന്നുമാണ് ലഭിക്കുന്ന വിവരം.



രണ്ടാം ഷെഡ്യൂൾ ഷൂട്ട് തുടങ്ങും മുൻപേ ചിത്രത്തിന്റെ എഡിറ്റർ ഉൾപ്പെടെയുള്ള ചില മുതിർന്ന ടെക്‌നീഷ്യൻസും ആർട്ടിസ്റ്റുകളും സംവിധായകനെക്കുറിച്ച് പരാതികൾ ഉന്നയിച്ചതായും പ്രസ്തുത ഘട്ടത്തിൽ  പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളി ഇടപെട്ടതോടെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതെന്നും പറയപ്പെടുന്നു.



പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്ന് സജീവ് പിള്ളയെ പുറത്താക്കിയെന്നും പകരം എം.പദ്മകുമാറിനെ സംവിധാന ചുമതല ഏല്‍പ്പിച്ചതായും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.