Friday 07 August 2020




സിനിമയിൽ 48 വർഷം പൂർത്തിയാക്കി മെഗാസ്റ്റാർ മമ്മൂട്ടി

By Sooraj Surendran.06 Aug, 2019

imran-azhar

 

 

സിനിമയിൽ നീണ്ട 48 വർഷങ്ങൾ പൂർത്തിയാക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഈ അഭിമാനദിവസം ആഘോഷമാക്കുകയാണ് ആരാധകർ. #48YearsOfMammoottysm എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും നേടിയിട്ടുണ്ട്. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്. തുടർന്ന് ചുരുങ്ങിയ വേഷങ്ങളിലെ പകരംവെക്കാനില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ കൊണ്ടാണ് മമ്മൂട്ടി നായക പദവിയിലേക്ക് ഉയർന്നത്. കെ ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.