Thursday 27 February 2020




റേഞ്ച് റോവറിന്റെ പുത്തൻ പതിപ്പ് സ്വന്തമാക്കി കുഞ്ഞിക്കയും, മമ്മൂക്കയും; വില 3.5 കോടി

By Sooraj Surendran .12 Feb, 2020

imran-azhar

 

 

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും, യുവതാരം ദുൽഖർ സൽമാനും ആഡംബര കാറുകളോടുള്ള ഭ്രമം കൊച്ചു കുട്ടികൾക്ക് വരെ സുപരിചിതമാണ്. ജാഗ്വർ എക്സ് ജെ, ടൊയോട്ട ലാൻഡ് ക്രൂയിസർ, ഔഡി എ 7, മിനി കൂപ്പർ എസ് തുടങ്ങി നിരവധി, പോർഷെ, തുടങ്ങി നിരവധി വാഹനങ്ങൾ ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ റേഞ്ച് റോവറിന്റെ പ്രീമിയം ശ്രേണിയിൽ പെടുന്ന ഓട്ടോബയോഗ്രഫിയുടെ ലോങ് വീല്‍ബെയസ് പതിപ്പും സ്വന്തമാക്കിയിരിക്കുകയാണ് ഇവർ. 24 വേ ഹീറ്റഡ് ആന്റ് കൂള്‍ഡും മസാജ് സൗകര്യങ്ങളുമുള്ള മുന്‍ സീറ്റുകള്‍, എക്‌സ്‌ക്യൂട്ടീവ് പിന്‍ സീറ്റുകള്‍, ലംബാര്‍ മസാജിങ് തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങൾ കസ്റ്റമെയ്ഡായി വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3.5 കോടി രൂപയാണ് വാഹനത്തിന്റെ വില. കൊച്ചിയിലെ മുത്തൂറ്റ് മോട്ടോര്‍സിന്റെ ഷോറൂമിൽ നിന്നുമാണ് ഇവർ വാഹനം സ്വന്തമാക്കിയത്.