Monday 12 November 2018


മമ്മൂക്ക കുള്ളനായി എത്തുന്നുവോ?

By Sooraj Surendran.22 Oct, 2018

imran-azhar

 

 

പുതുമയാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനം കവരുന്ന മെഗാസ്റ്റാർ മമ്മൂട്ടി അത്തരമൊരു രൂപമാറ്റത്തിലൂടെ പ്രേക്ഷക മനസുകളിൽ ഇടംനേടാൻ ഒരുങ്ങുന്നു. സോഹൻ സിനുലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കുള്ളൻ കഥാപാത്രമായാണെത്തുന്നത്. 2019ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഡബിൾസ് എന്ന ചിത്രത്തിന് ശേഷം സോഹൻ സിനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഭിനേതാവെന്ന നിലയിൽ പ്രേക്ഷക മനസുകളിൽ ഇടംനേടിയ താരമാണ് സോഹൻ സിനുലാൽ. തന്റെ പുതിയ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് സോഹൻ സിനുലാൽ.

 

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പുത്തൻപണം എന്ന ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയ എഴുത്തുകാരനായ പി. വി ഷാജികുമാറാണ്. മമ്മൂട്ടി ഇതാദ്യമായാണ് കുള്ളൻ വേഷത്തിലെത്താൻ പോകുന്നത്. താരത്തിന്റെ പല മേക്ഓവറുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കുള്ളൻ വേഷത്തിൽ എന്ത് പ്രത്യേകതയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന ആകാംശയിലാണ് ആരാധകർ.

 

സോഹൻ സിനുലാൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡബിൾസ് എന്ന ചിത്ര ബോക്സ് ഓഫീസിൽ വൻ തകർച്ചയാണ് നേരിട്ടത്. ഈ തകർച്ചയിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ടാണ് ഇദ്ദേഹം പുതിയ ചിത്രം ഒരുക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.