Wednesday 24 April 2019


'അതിരപ്പള്ളിയുടെ സൗന്ദര്യം നഷ്ടപ്പെട്ട നിമിഷം'; 'പതിനെട്ടാം പടി'യിലെ മമ്മൂട്ടി ലുക്ക് വൈറല്‍

By anju.18 Mar, 2019

imran-azhar

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പതിനെട്ടാം പടി’ യിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍.മുടി നീട്ടി വളര്‍ത്തി അതിരപ്പിള്ളിയെ ഔട്ട് ഓഫ് ഫോക്കസ് ആക്കിയുള്ള മമ്മൂട്ടിയുടെ മനോഹര ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

 

 

മമ്മൂട്ടി തന്നെയാണ് ചിത്രം ഫെയ്സബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. താരത്തിന്‍റെ ഫോട്ടയ്ക്ക് താഴെ കമന്‍റുകളുടെ പ്രവാഹമായിരുന്നു.'ശെടാ, പ്രായം കൂടും തോറും സൗന്ദര്യം കൂടി കൂടിവരുന്ന പ്രതിഭാസമാണല്ലോ ഇദ്ദേഹമെന്നാണ് ചിലരുടെ കമന്റ്. "67 വയസുള്ള ഇങ്ങേരെ ക്കാണുമ്പോഴാ 30 വയസുള്ള എന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്" - ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിക്കുന്നു. 'ഈ പ്രായത്തിലും എന്നാ ഒരിതാ' - എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്. 

 


ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമായ പതിനെട്ടാം പടി ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവീനോ, ആര്യ, പ്രിയ ആനന്ദ്, അഹാന, സാനിയ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്.