Friday 25 September 2020




മറിയത്തിന്റെ ചിത്രമെടുത്ത് മമ്മൂട്ടി

By geethu nair.17 Jul, 2020

imran-azhar

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീര സല്‍മാന്റെ ചിത്രമെടുക്കുന്ന മമ്മൂട്ടിയും , മമ്മൂട്ടിയെടുത്ത ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. കാറുകളോടുള്ള ഭ്രമം പോലെ തന്നെ മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫിയോടും ഇഷ്ടമാണ്. പുതിയ മോഡല്‍ ക്യാമറകള്‍ സ്വന്തമാക്കുവാനും അദ്ദേഹം ശ്രമിക്കാറുണ്ട്. തന്റെ കൊച്ചുമകളുടെ ചിത്രമെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലുണ്ട്. എന്തായാലും ഡോറില്‍ പിടിച്ച് നില്‍ക്കുന്ന മറിയവും ക്യാമറ പിടിച്ച് നില്‍ക്കുന്ന മമ്മുട്ടിയും ഇതിനോടകം ഹിറ്റാണ്. 

അടുത്തിടെ വൈറ്റിലയില്‍ വാങ്ങിയ വീട്ടിലാണ് ഇപ്പോള്‍ മമ്മൂട്ടിയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ദിവസം പുതിയ വീടിന്റെ ചിത്രം പുറത്ത് വന്നിരുന്നു. മറിയം വീട്ടിലുണ്ടെങ്കില്‍ വാപ്പച്ചിക്ക് പുറത്തുപോകാന്‍ മടിയാണെന്ന് കഴിഞ്ഞയിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പങ്ക് വച്ചിരുന്നു. മകള്‍ക്കിപ്പോള്‍ രണ്ടര വയസായിയെന്നും, അത്രയും നാള്‍ തന്നെ വേണ്ടി വന്നു അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍ എന്നും ദുല്‍ഖര്‍ തുറന്ന് പറഞ്ഞിരുന്നു.