Saturday 18 August 2018

'താനും ചൂഷണത്തിന് ഇരയായിട്ടുണ്ട്' : മംമ്ത

By BINDU PP .01 Jan, 1970

imran-azhar

 

 

 

'താനും ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് മമ്ത മോഹൻദാസ്. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം എന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്ന് മംമ്ത.ടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയോട് പ്രതികരിച്ച റിമയോട് മറുപടി പറയുകയായിരുന്നു മംമ്ത. ബഹുമാനക്കുറവും, ആക്ഷേപവും ആക്രമണവുമെല്ലാം വിശ്വസിച്ച പുരുഷന്മാരില്‍ നിന്നു താനും നേരിട്ടിട്ടുണ്ടെന്നും ഉള്ളില്‍ നിലവിളിക്കുന്ന സ്ത്രീകള്‍ക്കെതിരെ തിരിയാതിരിക്കുകയെന്നും പ്രതികരിക്കുന്നതിനു മുമ്പ് സ്ത്രീകൾ ചിന്തിക്കണമെന്നും റിമയോട് മറുപടിയായി താരം പറഞ്ഞു.

മമ്തയുടെ മറുപടി....

‘നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. സമൂഹത്തില്‍ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് അവബോധമുണ്ട്. ഞാന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നതിനാല്‍ എനിക്കത് മനസ്സിലാകാതിരിക്കില്ല. സ്വാഭാവികമായി അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നൊരു സമൂഹത്തിലാണ് ഞാനും ജീവിക്കുന്നത്.’