By BINDU PP .11 Jan, 2018
മണിരത്നത്തിന്റെ അടുത്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചിമ്പു, അരവിന്ദ് സാമി, പ്രകാശ് രാജ്, ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയ താരനിരകൾ ഒരുമിക്കുന്നു. ചിത്രത്തിൽ ഫഹദ് ഫാസിൽ, അരവിന്ദ് സാമി, ചിമ്പു എന്നിവർ സഹോദരങ്ങളായ ഗുണ്ടകളായി എത്തുമ്പോൾ. മക്കൾ സെൽവൻ വിജയ് സേതുപതി എത്തുന്നത് പോലീസ് വേഷത്തിൽ ആയിരിക്കുമെന്നാണ് സൂചന. പ്രകാശ് രാജും ജയസുധയും ഗുണ്ടാ സഹോദരന്മാരുടെ മാതാപിതാക്കളായി എത്തുന്നു. എന്നാൽ ജ്യോതികയും ഐശ്വര്യ രാജേഷും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇത് വരെ അറിവായിട്ടില്ല.സന്തോഷ് ശിവൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് എ ആർ റഹ്മാൻ തന്നെയാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ജനുവരി അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.