Sunday 24 June 2018

ഏറ്റവും മികച്ചത് പ്രണവോ ? ദുല്‍ഖറോ : മണിരത്‌നത്തിന്റെ മറുപടി കേൾക്കാം .....

By Bindu PP.08 Feb, 2018

imran-azhar

 

 

 

മലയാള സിനിമാലോകം ഇപ്പോൾ ആശങ്കയിലാണ്. മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ രണ്ട് മുഖങ്ങളാണ്. ദുല്ഖര് സൽമാൻ ആദ്യമേ മലയാള സിനിമയിലേക്ക് എത്തി. എന്നാൽ പ്രണവ് മോഹൻലാൽ ഇപ്പോൾ ആണ് നായകനായി എത്തിയത്. അതുകൊണ്ട് കൊണ്ട് തന്നെ ഇതിൽ ആരാണ് മികച്ചതെന്ന് ചോദ്യം വരുന്നുണ്ട്. അച്ചന്മാരുടെ ഐഡന്റിറ്റിയിൽ സിനിമയിൽ എത്തിയെങ്കിലും ഇരുവർക്കും അവരുടേതായ ഐഡൻറ്റി മലയാള സിനിമയിൽ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. മണിരത്നത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന് ഭാഗ്യമുണ്ടായി. ഇനി പ്രണവ് മോഹന്‍ലാലിന്റെ ഊഴമാണ്. കാത്തിരിക്കാം ആ ഒന്നിക്കലിനായി.

മണിരത്നത്തിന്റെ വാക്കുകൾ ....

മലയാളത്തിന്റെ ഭാവിവാദ്ഗാനങ്ങളായ ദുല്‍ഖറും , പ്രണവും . 'ഞാന്‍ പണ്ടു മുതലേ മലയാള സിനിമയുടെ ആരാധകനാണ്. നല്ല കഥയും ക്ലാസിക് ടച്ചുള്ള അഭിനമ്യവുമൊക്കെ നന്നായി അസ്വദിക്കണമെങ്കില്‍ മലയാള സിനിമകള്‍ കാണണം എന്ന് ഞങ്ങള്‍ പറയുമായിരുന്നു. പണ്ട് മലയാള സിനിമ ഞങ്ങളെ അത്രയ്ക്ക് മോഹിപ്പിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാളത്തിലെ നിരവധി പേര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു' .ഇപ്പോള്‍ തലമുറകളിലൂടെയാണ് എന്റെ സഞ്ചാരം. ദുല്‍ഖറിനും പ്രണവിനും നിരവധി ആരാധകരാണുള്ളത്. കഴിവും പ്രതിഭയും തികഞ്ഞവര്‍ തന്നെയാണ് അവര്‍. രണ്ടുപേരില്‍ ആരാണ് മികച്ചതെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്. എന്റെ ഭാര്യപോലും എന്നോടത് ചോദിച്ചു. രണ്ട് പേര്‍ക്കും അവരവരുടേതായ ശൈലി ഉണ്ട്. ഏതായാലും രണ്ടാളും അവരുടെ അച്ഛന്‍മാരുടെ പേര് ചീത്തയാക്കില്ല. ലാലിന്റെ മകന്‍ പ്രണവിന്റെ ലളിത ജീവിതവും സൌമ്യതയും എല്ലാവര്‍ക്കും ഇഷ്ടമാണ്.